Malayalam lyrics
ചിങ്ങനിലാവ് മെഴുകി മുനുക്കിയൊരെൻ കളിമുറ്റത്ത എൻ മലർ മുറ്റത്ത അത്തം പിറന്നൊരു കാലത്ത് ഇത്തിരിപ്പൂവ് വിരുന്നു വന്നു എവിടെപ്പോയിത്തിരി പൂങ്കുരുന്നേ അവിടെങ്ങാനോണപ്പുകിൽ കണ്ടോ പൊലിയും പൊലിപ്പാട്ടും കിളിയും കിളിപ്പാട്ടും കളവും കളങ്ങളിൽ പൂവുമുണ്ടോ കുടമുല്ലക്കുമ്പിളിൽ പാലുണ്ടോ കുട നിവർത്താടും കൈതയുണ്ടോ ഒന്നിച്ചൊരൂഞ്ഞാലിൽ ചെറുവാല്യക്കാർ പാടും അരുമയാം ഓണപ്പാട്ടുമുണ്ടോ
Song details
Music: ജി ദേവരാജൻ
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Composer: ജി ദേവരാജൻ
- Lyricist: ഒ എൻ വി കുറുപ്പ്