Malayalam lyrics

ചിരിയിലഴകിൽ വിടരും ഒരു കിനാവിൻ സ്വപ്നം
കുളിരായ് മഴയായ് പെയ്തിറങ്ങിയോ
അലകളിളകിയാടും തിരകൾപാടും പാട്ടിൻ
സ്വരമായ് ലയമായ് പാതി മൂളുമീ കിളിമൊഴിയായ്
പതിയെ വരും ചാരെ തരൂ
അമൃതഗണം പോൽ നീയും
ചിരിയിലഴകിൽ വിടരും ഒരു കിനാവിൻ സ്വപ്നം
കുളിരായ് മഴയായ് പെയ്തിറങ്ങിയോ
ല..... ല .....
അകതാരിലേതോ കളിയോടം കെട്ടി
തുഴയാതെ തുഴയുന്ന സ്നേഹമോ നീ
ഓ അകതാരിലേതോ കളിയോടം കെട്ടി
തുഴയാതെ തുഴയുന്ന സ്നേഹമോ നീ
പതിവായി പറയാതെ കാതിൽ മൂളും ഈണം നീ
താരാട്ടിൻ ഈണങ്ങൾ ഓർത്തിരുന്ന കാലമേ
ഇതാ ഇതിലെ നീ വന്നിനോ
ചിരിയിലഴകിൽ വിടരും ഒരു കിനാവിൻ സ്വപ്നം
കുളിരായ് മഴയായ് പെയ്തിറങ്ങിയോ
കിളിമൊഴിയായ് പതിയെ വരും
ചാരെ തരൂ അമൃതഗണം പോൽ നീയും
ചിരിയിലഴകിൽ വിടരും ഒരു കിനാവിൻ സ്വപ്നം
കുളിരായ് മഴയായ് പെയ്തിറങ്ങിയോ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: സജിത്ത് ശങ്കർ

ഗാനരചന: ആദി അനിച്ചൻ

ഗായകർ: നീതി പ്രവീൺ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ലെമൺ മർഡർ കേസ്