Malayalam lyrics
ചെമ്പകമോ ചന്ദനമോ? കമ്പുകളുണങ്ങിയ കല്‍പ്പകമോ? കാമവതികള്‍ കണ്‍കേളിലതകള്‍ കൈനീട്ടിപ്പുണരാത്ത കാഞ്ഞിരമോ? പ്രേതമോ ഒരു മോഹഭംഗത്തിന്‍ പ്രേതമോ? ഒരുമുഖക്കുരു പോലും മുളയ്ക്കാതെ ഒന്നു തളിര്‍ക്കാതെ പ്രമദവനത്തില്‍ പണ്ടുമരിച്ചൊരു പ്രണയവികാരമോ? ഓ....ഓ.....ഓ.... അസ്ഥിപഞ്ജരമോ ഒരു യൌവനത്തിന്‍ നഗ്ന പഞ്ജരമോ? (ചെമ്പകമോ?) ഒരു നഖക്ഷതം പോലും ഏല്‍ക്കാതെ ഒന്നു പൂക്കാതേ ഋതുദേവതയുടെ ശാപം കിട്ടിയ ഹൃദയവിഷാദമോ? ഓ.....ഓ..... അസ്ഥിപഞ്ജരമോ ഒരു വസന്തത്തിന്‍ അഗ്നിപഞ്ജരമോ? (ചെമ്പകമോ..?) Chembakamo chandanamo
Song video
Song details
വർഷം: 1973
സംഗീതം: എൽ പി ആർ വർമ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: കൊട്ടാരക്കര ശ്രീധരൻ നായർ
വരികൾ: അജയ് മേനോൻ, ശ്രീദേവി
Album: തൊട്ടാവാടി
- Singer: കെ ജെ യേശുദാസ്
- Film / album: തൊട്ടാവാടി
- Composer: എൽ പി ആർ വർമ
- Lyricist: വയലാർ രാമവർമ്മ