Malayalam lyrics
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം മഞ്ഞുതുള്ളികള്‍ തഴുകിയൊഴുകും മധുരഹേമന്തം പ്രിയയോ കാമശിലയോ നീയൊരു പ്രണയഗീതകമോ ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം ഗാനമേ നിന്‍ രാഗഭാവം താമരത്തനുവായ് ഇതളിട്ടുണരും താളലയങ്ങള്‍... ഇതളിട്ടുണരും താളലയങ്ങള്‍ ഈറന്‍ പൂന്തുകിലായ് രതിയോ രാഗനദിയോ നീസുഖ രംഗസോപാനമോ? ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം ഓമനേ നിൻ മന്ദഹാസം പൂനിലാക്കുളിരായ് കുങ്കുമമണിയും ലോല കപോലം... കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ് മധുവോ പ്രേമനിധിയോ നീ സുഖ സ്വര്‍ഗ്ഗവാസന്തമോ? ചന്ദനത്തില്‍........
Song details
വർഷം: 1973
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി ജയചന്ദ്രൻ
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
അഭിനേതാക്കൾ: പ്രേം നസീർ, ജയഭാരതി
വിശദവിവരങ്ങൾ: ശ്രീനാഥ്
വിഡിയോ: ഗാനസ്നേഹി
കരോക്കെ: മനു
Album: ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു
- Film / album: ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ശ്രീകുമാരൻ തമ്പി