Malayalam lyrics
ചക്രവാളങ്ങള്‍ നടുങ്ങി സപ്തസാഗരം തേങ്ങി കര്‍മ്മസാക്ഷിയാം സൂര്യദേവനോ കണ്ണുകള്‍ മൂടി സ്വയം (ചക്രവാളങ്ങള്‍) അമ്മ ചുരത്തും വെണ്മുലപ്പാല്‍പോലെ ജന്മഭൂവിന്‍ കണ്ണീര്‍ച്ചാല്‍പോലെ ശോകഭാരം മാറിലേന്തി പാവമാം നിളയൊഴുകി തീരമേ നീ സാക്ഷി... (ചക്രവാളങ്ങള്‍) നെഞ്ചിലെരിയും വിറകിന്‍മേലേ പട്ടട കൂട്ടുകയായി പാതിമെയ്യും നാഥനറ്റ നരജീവികളിവരും വാനമേ നീ സാക്ഷി... (ചക്രവാളങ്ങള്‍)
Song details
വർഷം: 1993
സംഗീതം: ഔസേപ്പച്ചൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ ജെ യേശുദാസ്
വിശദവിവരങ്ങൾ: കെ വി നായർ
Album: ഭൂമിഗീതം
- Singer: കെ ജെ യേശുദാസ്
- Film / album: ഭൂമിഗീതം
- Composer: ഔസേപ്പച്ചൻ
- Lyricist: പി ഭാസ്കരൻ