Malayalam lyrics
ചെറുശ്ശേരിതന്‍ പ്രിയ എരിശേരിയും ഇടശേരിതന്നുടെ പുളിശേരിയും വൈലോപ്പിള്ളിതന്‍ മാമ്പഴക്കാളനും വിളമ്പിക്കൊതിപ്പിച്ച മലയാളമേ മനം തുളുമ്പിച്ച ശ്രാവണതിരുവോണമേ (ചെറുശ്ശേരിതന്‍) എഴുത്തച്ഛന് കൊളുത്തിയ വിളക്കിനു മുമ്പില്‍.... എലയിട്ടു പോയതു നമ്പ്യാരല്ലോ ആശാന്... വള്ളത്തോള്‍... ഉള്ളൂരും... വിഭവങ്ങള്‍ അമൃതേത്തിനായ് ഒരുക്കിയല്ലോ (ചെറുശ്ശേരിതന്‍) സരിഗസ സനിധ പധപ മഗരിഗ പധസ പഗരി മഗരി സനിധ പധസ... സരിഗമ മഗരിസ സനിധഗരി സനിധരിസ സനിധ പധപ മഗപധസ... സാഹിത്യസദ്യക്കു ദഹണ്ഡിച്ചു നിന്നത് സാക്ഷാല്‍ മഹാകവി ജീയാണല്ലോ പാലടപ്രഥമനായ് കരളിനു കാവ്യങ്ങള്‍ പകര്‍ന്നന്നു നിന്നത് ചങ്ങമ്പുഴയല്ലോ (ചെറുശ്ശേരിതന്‍)
Song video
Song details
Music: രവീന്ദ്രൻ
Raaga: ലവംഗിബിലഹരിഹേമവതി
Film/album: ആവണിത്താലം
- Singer: കെ ജെ യേശുദാസ്
- Film / album: ആവണിത്താലം
- Composer: രവീന്ദ്രൻ
- Lyricist: ആർ കെ ദാമോദരൻ