Malayalam lyrics
ഭൂമിയിലെ പുഷ്പകന്യകൾ സൗവർണ്ണ സൂര്യരഥം കണ്ടുണരുമ്പോൾ ചേതോഹരിയാം പതിറ്റടിപ്പൂവേ നീ ഏതോ വിചാരത്തിൽ നിന്നൂ മറ്റേതോ വിചാരത്തിൽ നിന്നൂ അവളുടെ സീമന്തരേഖയിലൊരു നുള്ളു കുങ്കുമം ചാർത്താൻ കൊതിച്ചു ദേവൻ അനുരാഗ ദീപ്തനായി അഭിലാഷ് തപ്തനായ് ഉണരാത്ത പൂവിനെ നോക്കി നിന്നൂ ഉള്ളിൽ അരുതാത്ത നിനവുകൾ നീറി നിന്നൂ ഒരു നെടുവീർപ്പിലൂടവളുടെ ഹൃദയത്തിൻ പരിമളമല്ലീ ഒഴുകിടുന്നൂ വിറ കൊള്ളുമധരപുടങ്ങളിലെന്തേയീ വിധുരത തുള്ളിത്തുളുമ്പിടുന്നു പ്രേമ വിധുരതയല്ലീ വിതുമ്പിടുന്നു
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്