Malayalam lyrics
ആവണി വന്നൂ പൊന്നോണനാൾ വന്നൂ പൂവുകൾ വന്നൂ പൊൽ തുമ്പികൾ വന്നൂ ഈ വഴി വന്നൊരു കാറ്റു പറഞ്ഞതു നേരോ നീ വരില്ലേ മണിമലത്താഴ്വരത്തണലത്ത് നാമൊത്തു മലർ നുള്ളി തുള്ളിക്കളിച്ച കാലം എതിരേൽക്കാൻ നമ്മളെ എതിരേൽക്കാൻ പിന്നെയും എഴുതിരിപ്പൂവിളക്കേന്തി വന്നു ഈ മുളം തുമ്പിയും കാറ്റും പറഞ്ഞത് നേരോ നീ വരില്ലേ (ആവണി...) ധനുവിലെയാതിരക്കുളിരോലും പുഴവക്കിൽ തനിയേ ഞാൻ നിൽക്കേയീക്കുഞ്ഞലകൾ തുണയായ് നിൻ തോണിയ്ക്ക് തുഴയായ് വരും നിന്റെ പ്രിയനെങ്ങു പോയെന്നു ചോദിക്കുന്നു ഈ പുഴയോരത്തെ കാറ്റു പറഞ്ഞതും നേരോ നീ വരില്ലേ (ആവണി...)
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്