Malayalam lyrics

ആവണി പൂവണി മേടയിൽ
ആയിരം പൂത്തിരി മേള
ആരാരെല്ലാം കൂടെ വരും
ആലോലം കുയിലുകൾ പാടി വരും
ആവണി പൂവണി മേടയിൽ
ആയിരം പൂത്തിരി മേള
ആരാരെല്ലാം കൂടെ വരും
ആലോലം കുയിലുകൾ പാടി വരും
ആവണി പൂവണി മേടയിൽ
ആയിരം പൂത്തിരി മേള
അതിലെന്റെ മാണിക്യ കുയിലുണ്ടോ
പുള്ളിയുടുപ്പിട്ട് പുന്നാരം പറയുന്ന
ചെല്ലക്കുയിലുണ്ടോ കുയിലമ്മാ (2)
ഇല്ലല്ലോ ഇല്ലല്ലോ ഇല്ലല്ലോ ഇല്ലല്ലോ
കുറുചെണ്ട കൊട്ടുന്ന കുരങ്ങനുണ്ടേ കുട്ടിക്കുരങ്ങനുണ്ടേ
ആവണിപ്പൂവണി മേടയിൽ ആയിരം പൂത്തിരി മേള
ആരാരെല്ലാം കൂടെ വരും
ഒരു പറ്റം തത്തകൾ പറന്നു വരും
അതിലെന്റെ തത്തമ്മ പെണ്ണുണ്ടോ
പട്ടിളം ചിറകുള്ള പവിഴപൂം ചുണ്ടുള്ള
പാട്ടിന്റെ കുടമുള്ള തത്തമ്മ
ഇല്ലല്ലോ ഇല്ലല്ലോ ഇല്ലല്ലോ ഇല്ലല്ലോ
കുറുകണ്ണുരുട്ടുന്ന കൂമനുണ്ടെ കാട്ടു കൂമനുണ്ടെ
ആവണി പൂവണി മേടയിൽ
ആയിരം പൂത്തിരി മേള
ആയിരം പൂത്തിരി മേള

Song video

Watch on YouTube

Song details

Music: വി ദക്ഷിണാമൂർത്തി

Film/album: ഇടനാഴിയിൽ ഒരു കാലൊച്ച