Malayalam lyrics

ആറ്റിൻ മണപ്പുറത്തെ
ആലിമാലി മണപ്പുറത്തെ
ആറ്റക്കിളിയോ അമ്പലക്കിളിയോ
ആരു നീ ആത്മ സഖീ (ആറ്റിൻ..)
ആയിരത്തിയൊന്നു രാത്രികൾ
അങ്ങയെ സ്വപ്നം കണ്ടൂ ഞാൻ
അനുരാഗ സിന്ധുവിൻ കടവിൻ വിടരും
അഞ്ചിതൾ പൂവാണു ഞാൻ (ആറ്റിൻ..)
മടിയിലിറുത്തെടുത്താൽ മയങ്ങും പൂവേ
മനസ്സിലിറുത്തെടുത്താൽ ചിരിക്കും പൂവേ
മോഹത്തിൻ മയില്പീലി മെടഞ്ഞു തരാം ഞാൻ
സ്നേഹത്തിൻ ഹിമ ബിന്ദു പകർന്നു തരാം ഞാൻ (ആറ്റിൻ..)
പാരിജാത പുഷ്പവാടിയിൽ
പൌർണ്ണമി തീർത്ത പൊയ്കയിൽ
മലരമ്പൻ വളർത്തും മണിയരയന്നമേ
കാത്തിരിപ്പൂ നിന്നെ ഞാൻ (ആറ്റിൻ..)

Song details

വർഷം: 1966

സംഗീതം: ജി ദേവരാജൻ

ഗാനരചന: വയലാർ രാമവർമ്മ

ഗായകർ: എ എം രാജ, എസ് ജാനകി

വിശദവിവരങ്ങൾ: സന്ദീപ്

Album: കണ്മണികൾ