Malayalam lyrics

ആടാം പാടാം
ആടാം നമുക്കുപാടാം
മദനസംഗീത മേള
ഇരുമെയ്യൊന്നായ് ഇരുമെയ്യൊന്നായ്
ഉന്മാദലീലക്കായ് മൂകം...
ആടാം... പാടാം
ആടാം നമുക്കുപാടാം
മദനസംഗീത മേള
ഇരുമെയ്യൊന്നായ് ഇരുമെയ്യൊന്നായ്..
ഉന്മാദലീലക്കായ് മൂകം....ആടാം പാടാം
മെയ്യോട് മെയ്ചേരും തളിരേ
അനുരാഗപ്പനിനീരിന്‍ കുളിരേ
ഇളമെയ്യില്‍ നിറയുന്ന താരുണ്യമേ
എന്റെ തളിര്‍മേനി തഴുകിത്തരൂ
ആനന്ദം പരമാനന്ദം
മധുരത്തേന്‍ കിനിയുന്ന മലരേ
മധുപാനചഷകം തുറക്കൂ
ലളിതലാവണ്യസുഖമേ ഈ
ലഹരിനാലസ്യം പകരൂ
ആനന്ദം പരമാനന്ദം

Song details

Music: ദർശൻ രാമൻ

Film/album: ആലിപ്പഴങ്ങൾ