Malayalam lyrics
മ്.... മ്...... അഷ്ടമംഗല്യത്തളികയുമായ് വരും അരുന്ധതീ നക്ഷത്രമേ ആശകളാകെ പൂവണിഞ്ഞീടുവാന്‍ അനുഗ്രഹിയ്ക്കൂ നീയെന്നെ ഏകാന്തഹൃദയവിപഞ്ചിക മീട്ടിയ മൂകരാഗവുമായി ഈവഴിത്താരയില്‍ നില്‍പ്പൂഞാനജ്ഞാത ദേവദൂതനെത്തേടി... ദേവദൂതനെത്തേടി ഹേമന്ത രജനികള്‍ പുല്‍കിവിടര്‍ത്തിയ രോമഹര്‍ഷവുമായി പ്രേമാര്‍ദ്രമാനസന്‍ പ്രാര്‍ഥന കേട്ടെന്റെ പ്രാണനാഥനായ് വരുമോ?
Song details
വർഷം: 1966
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: എം എസ് പദ്മ
വിശദവിവരങ്ങൾ: വേണു
Album: കണ്മണികൾ
- Singer: എം എസ് പദ്മ
- Film / album: കണ്മണികൾ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ