Malayalam lyrics
ആഷാഡ്ഡത്തിലെ ആദ്യദിനത്തിലെൻ ആശാനീലിമയിൽ കാമരൂപൻ നീ വന്നു എൻ കദനകഥകളിൽ ഹൃദയമലിയുമൊരു ശ്യാമവർണ്ണൻ നീ വന്നു ( ആഷാഡത്തിലെ..) നീയും കാമുകനല്ലേ മിന്നൽ കൊടി നിൻ പ്രണയിനിയല്ലേ നീയറിയുന്നോ മറ്റൊരു തിരിയിൽ എരിയും വിരഹ വിഷാദം ( ആഷാഡത്തിലെ..) ദേവഗായകർ പാടും വിണ്ണിൻ പടവുകൾ കയറിയിറങ്ങീ കേവലനാമെൻ ഗദ് ഗദ ഗീതം കേൾക്കാനെന്തേ വന്നൂ ( ആഷാഡത്തിലെ..) ഗ്രാമവധുക്കൾ നിനക്കു നീട്ടും കടാക്ഷമാലകൾ ചൂടി പോവുക നീയെൻ പ്രിയയുടെ മേടയിൽ ആവണി മുകിലായ് പാടാൻ ( ആഷാഡത്തിലെ..)
Song details
Film/album: ലളിതഗാനങ്ങൾ
- Singer: കെ ജെ യേശുദാസ്
- Film / album: ലളിതഗാനങ്ങൾ