Malayalam lyrics
ആരു നീ എൻ വഴിയോരത്ത് നിൽക്കുന്ന പേരറിയാത്തൊരു പൂവു പോലെ ഞാനും വരട്ടെയോ കൂടെന്നോതുവാൻ നാണം വിലക്കുന്ന മോഹം പോലെ കുങ്കുമം തൊട്ടൊരുഷസ്സു പോലെ ചന്ദനപ്പൊട്ടിട്ട സന്ധ്യ പോലെ ആലിലപ്പൊൻ താലി മാറത്തു ചാർത്തിടും ആരണ്യ ചന്ദ്രിക പോലെ എന്റെ മനസ്സിന്റെ വെൺ പുളിനങ്ങളിൽ വന്നിറങ്ങുന്ന നീയാരോ (ആരു...) കണ്ണുകൾ വർണ്ണക്കുടകൾ മാറി കൈയ്യിലെ കുപ്പിവളകളിൽ പാടി ആടും പദങ്ങളെ കെട്ടിപ്പുണരുന്ന പാദസരങ്ങളും പാടി നിന്റെ മനസ്സിന്റെ മാന്തളിർ ചില്ലയിൽ തെന്നലും പൊന്നൂയലാടി (ആരു....)
Song video
Song details
Music: വിദ്യാധരൻ
Film/album: ആകാശപ്പറവകൾ
- Singer: കെ ജെ യേശുദാസ്
- Film / album: ആകാശപ്പറവകൾ
- Composer: വിദ്യാധരൻ
- Lyricist: ഒ എൻ വി കുറുപ്പ്