Malayalam lyrics
ആരോടും പറയരുതേ കാറ്റേ മുല്ല പൂവള്ളിക്കുടിലിന്റെ പൂമ്പട്ട് മറ നീക്കി ആ രാവില്‍ നീ കണ്ട രഹസ്യം (ആരോടും...) ആരോടും പറയരുതേ കാറ്റേ അത് ആരാരും അറിയരുതേ കാറ്റേ ആതിര കുളിർനിലാവിൽ ആലോലം മുങ്ങിയെത്തും ആ.. ആതിര കുളിര്‍നിലാവില്‍ ആലോലം മുങ്ങിയെത്തും തളിരില കവിളത്ത് നുള്ളി മലരോട് സല്ലപിക്കും കുസൃതിക്കാറ്റേ ആരോടും പറയരുതേ ആ രാവില്‍ നീ കണ്ട രഹസ്യം ആരോടും പറയരുതേ കാറ്റേ മുളംകാട്ടില്‍ മുരളിയൂതി പനംകാട്ടില് തുടികൊട്ടി തടിനികളില് വീണ മീട്ടി ആടിയും പാടിയും ഉടലാകെ പൂവിടര്‍ത്തും പുലരിക്കാറ്റേ ആരോടും പറയരുതേ ആ രാവില്‍ നീ കണ്ട രഹസ്യം ആരോടും പറയരുതേ കാറ്റേ മുല്ല പൂവള്ളിക്കുടിലിന്റെ പൂമ്പട്ട് മറ നീക്കി ആ രാവില്‍ നീ കണ്ട രഹസ്യം ആരോടും പറയരുതേ കാറ്റേ അത് ആരാരും അറിയരുതേ കാറ്റേ
Song video
Song details
Music: എം ബി ശ്രീനിവാസൻ
Film/album: കിളിപ്പാട്ട്
- Singer: കെ ജെ യേശുദാസ്
- Film / album: കിളിപ്പാട്ട്
- Composer: എം ബി ശ്രീനിവാസൻ
- Lyricist: കെ എം രാഘവൻ നമ്പ്യാർ