Malayalam lyrics
അറിയാത്ത ദൂരത്തിലെങ്ങുനിന്നോ അണയുന്നു നിൻ സ്‌നേഹമർമ്മരങ്ങൾ ഒരു കിളിത്തൂവൽകൊണ്ടെൻ മനസ്സിൽ അരുമയായ് നീ വന്നു തൊട്ടു വീണ്ടും (അറിയാത്ത...) അലകൾതൻ ആശ്ലേഷമാലകളിൽ സന്ധ്യയലിയും മുഹൂർത്തവും മാഞ്ഞു വരിക നീയെന്റെ കൈക്കുമ്പിളിലെ അമൃതകണം ചോർന്നു പോകും മുമ്പേ (അറിയാത്ത...) കസവുടയാടയഴിഞ്ഞുലഞ്ഞു നെറ്റിത്തൊടുകുറി പാതിയും മാഞ്ഞു ഇതുവഴി ലജ്ജാവിവശയായി നടകൊള്ളും നിശയെ ഞാൻ നോക്കി നിൽപ്പൂ (അറിയാത്ത...)
Song video
Song details
Music: ഔസേപ്പച്ചൻ
Raaga: ആഭേരി
Film/album: ഒരു സായാഹ്നത്തിന്റെ സ്വപ്നം
- Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
- Film / album: ഒരു സായാഹ്നത്തിന്റെ സ്വപ്നം
- Composer: ഔസേപ്പച്ചൻ
- Lyricist: ഒ എൻ വി കുറുപ്പ്