Malayalam lyrics

അറിയാതെ അറിയാതെ ഈ പവിഴവാർതിങ്കൾ അറിയാതെ
അലയാൻ വാ അലിയാൻ വാ ഈ പ്രണയതൽപ്പത്തിലമരാൻ വാ
ഇതൊരമരഗന്ധർവയാമം ഇതൊരനഘസംഗീതസല്ലാപം
അലഞൊറിയുമാഷാഢതീരം അതിലമൃതു പെയ്യുമീഏഴാം യാമം (അറിയാതെ)
നീലശൈലങ്ങൾ നേർത്തമഞ്ഞാലെ നിന്നെ മൂടുന്നുവോ
രാജഹംസങ്ങൾ നിന്റെ പാട്ടിന്റെ വെണ്ണയുണ്ണുന്നുവോ
പകുതിപൂക്കുന്ന പാരിജാതങ്ങൾ പ്രാവുപോൽ നെഞ്ചിൽ അമരുന്നോ
മുറുകി നിൽക്കുന്ന നിന്റെ യൌവനം രുദ്രവീണയായ് പാടുന്നു
നീദേവശിൽപ്പമായ് ഉണരുന്നു (ഇതൊരമരഗന്ധർവയാമം)
വാർമൃദംഗാദി വാദ്യവൃന്ദങ്ങൾ വാനിലുയരുന്നുവോ
സ്വർണ്ണ കസ്തൂരി കനകകളഭങ്ങൾ കാറ്റിലുതിരുന്നുവോ
അരിയമാൻപേട പോലെ നീയെന്റെയരികെവന്നൊന്നു നിൽക്കുമ്പോൾ
മഴയിലാടുന്ന ദേവദാരങ്ങൾ മന്ത്രമേലാപ്പു മെയ്യുമ്പോൾ നീ
വനവലാകയായ് പാടുന്നു (ഇതൊരമരഗന്ധർവയാമം)

Song details

വർഷം: 2001

സംഗീതം: സുരേഷ്‌ പീറ്റേഴ്‌സ്‌

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി

ഗായകർ: കെ എസ് ചിത്ര

രാഗം: ദർബാരി കാനഡ

ഹിന്ദുസ്ഥാനി രാഗം: ദർബാരി കാനഡ

അഭിനേതാക്കൾ: മോഹൻലാൽ, വസുന്ധരാ ദാസ്‌

വിശദവിവരങ്ങൾ: Latha Nair (Malayalam Lyrics)

Album: രാവണപ്രഭു