Malayalam lyrics
അരികിലേക്കിനിയും നീ ചേര്‍ന്നുനില്‍ക്കൂ മകരമാസത്തിലെ നഗരസന്ധ്യേ അണിവിരല്‍ നീട്ടും നിന്‍ നിശ്വാസമല്ലയോ ശിവമല്ലിപ്പൂവുകളായി.. ശിവമല്ലിപ്പൂവുകളായി... (അരികിലേക്കിനിയും...) മഴവില്ലും വസന്തവും കുയിലിന്‍റെ പഞ്ചമവും സ്ത്രീധനം ചോദിച്ചുകൊണ്ടേ.. (മഴവില്ലും..) വിളിപ്പുറം നില്‍ക്കുമീ രാവിനെ കണ്‍മുനയാല്‍ വിലക്കുന്നതും ഞാന്‍ കണ്ടു.. (വിളിപ്പുറം.. ) കണ്ടു.. ആഹാ.. കണ്ടു.. ആഹാ.. ഞാന്‍ കണ്ടു... (അരികിലേക്കിനിയും... ) എന്നെയും നിന്നെയും തമ്മിലിണക്കുമീ ധന്യമുഹൂര്‍ത്തമിതേതു രാഗം.. ആ.. ആ.. ആ... (എന്നെയും.. ) വിഷുക്കിളിത്തൂവലാലോമനേ നിന്‍ ചിരി ഞാന്‍ പകര്‍ത്തുമ്പോളെന്തിനീ നാണം.. (വിഷുക്കിളി.. ) നാണം.. ആഹാ.. നാണം.. ആഹാ.. എന്തിനീ നാണം... (അരികിലേക്കിനിയും... )
Song video
Song details
Music: കുമരകം രാജപ്പൻ
Film/album: ഓമനസ്വപ്നങ്ങൾ
- Singer: കെ ജെ യേശുദാസ്
- Film / album: ഓമനസ്വപ്നങ്ങൾ
- Composer: കുമരകം രാജപ്പൻ
- Lyricist: ഏഴാച്ചേരി രാമചന്ദ്രൻ