Malayalam lyrics
അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ് വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്‌വരയിൽ കണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയിൽ അരികേ..വാ.. മധുചന്ദ്രബിംബമേ അന്തിവെയിൽ കാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽ രാപ്പാടിയുണരും സ്വരരാജിയിൽ (2) പനിനീർക്കിനാക്കളിൽ പ്രണയാങ്കുരം ഇതുനമ്മൾ ചേരും സുഗന്ധതീരം അന്തിവെയിൽ വർണ്ണപതംഗം തേടും മൃദുയൗവ്വനങ്ങളിൽ അനുഭൂതിയേകും പ്രിയസംഗമം (2) കൗമാരമുന്തിരി തളിർവാടിയിൽ കുളിരാർന്നുവല്ലോ വസന്തരാഗം അന്തിവെയിൽ
Song video
Song details
Music: ഔസേപ്പച്ചൻ
Raaga: ശിവരഞ്ജിനി
Film/album: ഉള്ളടക്കം
- Singer: കെ ജെ യേശുദാസ്സുജാത മോഹൻ
- Film / album: ഉള്ളടക്കം
- Composer: ഔസേപ്പച്ചൻ
- Lyricist: കൈതപ്രം