Malayalam lyrics
അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും പീലിത്തൂവൽ തുന്നും നീലയാമം നീഹാരമണിഹാരമായ് ..മോഹമുകുളങ്ങളായ് (അന്തിക്കാറ്റിൻ..) രാത്രിമഴ പൂത്ത തീരങ്ങളിൽ പൊന്നോളങ്ങൾ പൂ മൂടുമ്പോൾ നിന്നിലെൻ മൗനമലിയുന്നുവോ പിന്നെ എൻ ഗാനമുണരുന്നുവോ (രാത്രിമഴ.. ) പൊന്നും പൂവും പോൽ ഒന്നിക്കും നേരം ഉള്ളിന്നുള്ളോരം ലാളിക്കും നേരം മെയ്യാകെ നനയുന്നുവോ അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും പീലിത്തൂവൽ തുന്നും നീലയാമം കുഞ്ഞുമുകിൽ മേഞ്ഞ രാപ്പന്തലിൽ നക്ഷത്രങ്ങൾ താണാടുമ്പോൾ പൂനിലാവിന്റെ പുഴ പാടിയോ പൂങ്കിനാവിന്റെ ഇഴ പാകിയോ (കുഞ്ഞുമുകിൽ.. ) നെഞ്ചിൽ തീർക്കാമോ മോഹക്കൂടാരം കാതിൽ മൂളാമോ ചെല്ലക്കിന്നാരം രാഗമധുരാമൃതം അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും പീലിത്തൂവൽ തുന്നും നീലയാമം നീഹാരമണിഹാരമായ് മോഹമുകുളങ്ങളായ് അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും പീലിത്തൂവൽ തുന്നും നീലയാമം
Song video
Song details
വർഷം: 1993
സംഗീതം: രഘുകുമാർ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: എസ് ജാനകി
വിശദവിവരങ്ങൾ: Sree Jan 4 2007 Shakeeb Vakkom
Album: യാദവം
- Singer: എസ് ജാനകി
- Film / album: യാദവം
- Composer: രഘുകുമാർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി