Malayalam lyrics
അനന്തമാം അഗാധമാം സജീവസാഗരം.. ഓ.. അതീവസുന്ദരം തുഷാരമേഘ ചന്ദനം തൊടാന്‍ മറന്ന ഭൂമുഖം [ അനന്തമാം ] ആ ...... മാരിവില്‍ വര്‍ണ്ണങ്ങള്‍ നെയ്യുന്നു മേടയില്‍ സ്വര്‍ണ്ണങ്ങള്‍ കൊയ്യുന്നു വെളിച്ചങ്ങളില്‍ നിഴല്‍പ്പാടുകള്‍ വെയില്പ്പന്തലില് മഴക്കൂടുകള്‍ അറിവുമഴകുമിരു തുലനതളികകളില് ഇളകിയളവു തിരയും ചെറിയ തലമുറകളിഴുകിയൊഴുകിയൊരു കവിത വഴിയില്‍ വിരിയും [ അനന്തമാം ] പാതയില്‍ സ്വപ്നങ്ങള്‍ വില്‍ക്കുന്നു ഭൂമിയില്‍ സ്വര്‍ഗ്ഗങ്ങള്‍ നില്ക്കുന്നു പരസ്യങ്ങള്‍ തന് രഹസ്യങ്ങളായ് അയണ്ചില്ലയില് നിയോണ്പൂവുകള് മിഴിയില്‍ മിഴിയിടഞ്ഞു മൊഴിയില്‍ മൊഴിയുടഞ്ഞു മനസ്സില്‍ മനസ്സു മലരും മദനരതികളുടെ അലസഗമനരസ ലഹരിയിവിടെ നുരയും [ അനന്തമാം ]
Song video
Song details
Music: രവീന്ദ്രൻ
Film/album: നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം
- Singer: കെ ജെ യേശുദാസ്
- Film / album: നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം
- Composer: രവീന്ദ്രൻ
- Lyricist: ബിച്ചു തിരുമല