Malayalam lyrics
അന്നലൂഞ്ഞാൽ പൊൻപടിയിൽ ആട്... ആട്... ആടാട്... ആലിലയിൽ പള്ളികൊള്ളും ആരോമലുണ്ണി ആടാട്... ആട്... ആട്... ആടാട്... (അന്നലൂഞ്ഞാൽ...) ഇത്തിരിത്തേനിൽ പൊന്നുരച്ചു ഇത്തളിർച്ചുണ്ടിൽ ഞാൻ തൊട്ടുവച്ചു കൊഞ്ചും മൊഴിയിൽ തേനുതിരും എന്റെ പൊന്നുംകുടമായ് വളര്... പൊന്നിൻകുടമായ് വളര്... (അന്നലൂഞ്ഞാൽ...) ഇത്തിരിപ്പൂവിൻ പുഞ്ചിരിയോ പൊൽത്തിടമ്പേറ്റിയ പൗർണ്ണമിയോ കന്നിക്കതിരിൻ പാൽമണിയോ എന്റെ കണ്ണിൽ വിടരും പൂക്കണിയോ കണ്ണിൽ വിടരും പൂക്കണിയോ... (അന്നലൂഞ്ഞാൽ...)
Song video
Song details
Music: ഔസേപ്പച്ചൻ
Raaga: മധ്യമാവതി
Film/album: പുറപ്പാട്
- Singer: കെ ജെ യേശുദാസ്
- Film / album: പുറപ്പാട്
- Composer: ഔസേപ്പച്ചൻ
- Lyricist: ഒ എൻ വി കുറുപ്പ്