Malayalam lyrics
അഞ്ജനശ്രീധരാ ചാരുമൂർത്തേ കൃഷ്ണാ അഞ്ജലി കൂപ്പി സ്തുതിച്ചിടുന്നേൻ കൃഷ്ണാ (അഞ്ജനശ്രീധരാ) ആനന്ദലങ്കാരാ വാസുദേവാ കൃഷ്ണാ ആതങ്കമെല്ലാം അകറ്റീടേണം കൃഷ്ണാ ഇന്ദിരാകാന്താ ജഗന്നിവാസാ കൃഷ്ണാ ഇന്നെന്റെ മുമ്പിൽ വിളങ്ങിടേണം കൃഷ്ണാ എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാ എന്നുണ്ണിക്കൃഷ്ണാ ശമിപ്പിക്കേണേ കൃഷ്ണാ ഈ മണിമന്ദിര ക്ഷേമമെല്ലാം നിന്റെ പ്രേമത്താലെന്നെന്നും പുലർന്നിടേണം കൃഷ്ണാ എന്നിലെൻ നാഥന്റെ സ്നേഹമെല്ലാം കൃഷ്ണാ എന്നും കുറയാതെ കാത്തിടേണേ
Song details
വർഷം: 1980
സംഗീതം: ജി ദേവരാജൻ
ഗാനരചന: പരമ്പരാഗതം(പൂന്താനം)
ഗായകർ: പി മാധുരി
വിശദവിവരങ്ങൾ: ദീപക്
വിഡിയോ: കല്യാണി
Album: ചാകര
- Singer: പി മാധുരി
- Film / album: ചാകര
- Composer: ജി ദേവരാജൻ
- Lyricist: പരമ്പരാഗതം(പൂന്താനം)