Malayalam lyrics
അനേകമൂർത്തേ അനുപമകീർത്തേ അവിടുത്തേയ്ക്കൊരവിൽപ്പൊതി അനന്തദുഃഖത്തീയിൽ പിടയുമൊരാത്മാവിന്റെ അഴൽപ്പൊതി അനേകമൂർത്തേ അനുപമകീർത്തേ അവിടുത്തേയ്ക്കൊരവിൽപ്പൊതി അനന്തദുഃഖത്തീയിൽ പിടയുമൊരാത്മാവിന്റെ അഴൽപ്പൊതി ആകാശഗംഗയാം തേൻ ചുരന്നും സച്ചിദാനന്ദപരിമളമാർന്നും ആകാശഗംഗയാം തേൻ ചുരന്നും സച്ചിദാനന്ദപരിമളമാർന്നും വിലസും വിഷ്ണുപാദങ്ങളാം താമരമലരുകൾ മനസ്സിൽ വിടരേണം ഈ ഭവദുരിതങ്ങൾ അകലേണം അനേകമൂർത്തേ അനുപമകീർത്തേ അവിടുത്തേയ്ക്കൊരവിൽപ്പൊതി അനന്തദുഃഖത്തീയിൽ പിടയുമൊരാത്മാവിന്റെ അഴൽപ്പൊതി നിന്തിരുവടിയാം നീലക്കടലിൽ ഞാനൊരു പൂന്തിരമാത്രം നിന്തിരുവടിയാം നീലക്കടലിൽ ഞാനൊരു പൂന്തിരമാത്രം തിരകൾ കടലിനു സ്വന്തം മോക്ഷത്തിൻ കടലേ നീ പരബ്രഹ്മം നിന്നിൽ പതിന്നാലുലക സ്പന്ദം അനേകമൂർത്തേ അനുപമകീർത്തേ അവിടുത്തേയ്ക്കൊരവിൽപ്പൊതി അനന്തദുഃഖത്തീയിൽ പിടയുമൊരാത്മാവിന്റെ അഴൽപ്പൊതി അനേകമൂർത്തേ അനുപമകീർത്തേ അവിടുത്തേയ്ക്കൊരവിൽപ്പൊതി അനന്തദുഃഖത്തീയിൽ പിടയുമൊരാത്മാവിന്റെ അഴൽപ്പൊതി
Song details
Music: പി കെ കേശവൻ നമ്പൂതിരി
Film/album: വനമാല (കൃഷ്ണഭക്തിഗാനങ്ങൾ)
- Singer: കെ ജെ യേശുദാസ്
- Film / album: വനമാല (കൃഷ്ണഭക്തിഗാനങ്ങൾ)
- Composer: പി കെ കേശവൻ നമ്പൂതിരി
- Lyricist: എസ് രമേശൻ നായർ