Malayalam lyrics
അമ്പരത്തീ ചെമ്പരത്തീ ചെമ്പുക്കാവിലെ രാജാത്തി പാദം മുതല്‍ കൂന്തല്‍ വരെ ആരിത്ര പൂ നിന്നെ ചൂടിച്ചു? തൃപ്പൂണിത്തുറയിലെ അത്തച്ചമയം തൃക്കണ്‍പാര്‍ത്തുവന്ന കാറ്റോ ഇളം കാറ്റോ ചിത്രക്കളത്തില്‍ പൂക്കളത്തില്‍ നിന്റെ ചിരികണ്ടുമയങ്ങിയ പൊന്‍ വെയിലോ പൊന്‍ വെയിലോ? ആ....അഹാ....... (അമ്പരത്തീ.......) കാളിന്ദിപ്പുഴയിലെ രാസക്രീഡകള്‍ കാണാന്‍ പോയിവന്ന കുളിരോ ഇളംകുളിരോ? മുത്തുക്കുടങ്ങള്‍ തേന്‍ കുടങ്ങള്‍ കണ്ടു മതിമറന്നിരുന്നൊരു പൂത്തുമ്പിയോ? പൂത്തുമ്പിയോ? ആ....അഹാ....... (അമ്പരത്തീ.......)
Song details
വർഷം: 1971
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി മാധുരി
അഭിനേതാക്കൾ: ഷീല
വരികൾ: ജിജാ സുബ്രമണ്യൻ, ശ്രീദേവി
Album: വിവാഹസമ്മാനം
- Film / album: വിവാഹസമ്മാനം
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ