Malayalam lyrics
ആലോലം കിളി നീലമലര്‍ക്കിളി അരികില്‍ വാ വാ നീയെന്‍ കതിരൊളി നീ മറന്നോ സുന്ദരീ നാം പകര്‍ന്നോരോര്‍മ്മകൾ ഒരു പൂന്തളിലില്‍ തളിരിന്‍ കവിളില്‍ ചൊടിയില്‍ സ്വപ്നമുറങ്ങും മിഴിയില്‍ വിടര്‍ന്നു നിന്നു നീ - എന്നിൽ പടര്‍ന്നു നിന്നു നീ (ആലോലം കിളി...) പീലിക്കതിര്‍മുടി ചൂടി മേലേ കാവടിയാടി മാനം കളമൊഴി തുടരൂ ഗാനം രാഗസുരഭിലം ഈ മുഹൂര്‍ത്തം നാം കൊതിക്കും സംഗമം (ആലോലം കിളി...) ഏതോ വീണയില്‍ നിന്നും ഈണം ഊര്‍ന്നൊഴുകീടുകയല്ലോ പ്രേമസുരഭിലമീ മുഹൂര്‍ത്തം നാം കൊതിക്കും സംഗമം (ആലോലം കിളി...)
Song video
Song details
Music: എ ടി ഉമ്മർ
Film/album: അഷ്ടബന്ധം
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: അഷ്ടബന്ധം
- Composer: എ ടി ഉമ്മർ
- Lyricist: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി