Malayalam lyrics
അല്ലിമുല്ലപ്പൂവിരിയും കാവിനുള്ളിൽ നല്ലോലക്കിളിമകൾക്കൊരു കളീവീട് കളിവീട്ടിലാട്ടുകട്ടിൽ പട്ടുമെത്ത പിന്നെ കുളിരോടു കുളിർ പകരും കൂട്ടുകാരൻ തെങ്ങോലത്തുമ്പത്തൊരു പൊന്നൂഞ്ഞാല് തൈത്തെന്നലിലാടുന്നൊരു പൊന്നൂഞ്ഞാല് പൊന്നൂഞ്ഞാലിൽ ആടിപ്പാടാൻ ഇന്നെന്തേ വന്നീലാ കൂട്ടുകാരൻ കദളീവനത്തിലെ തേൻ കനിയ്ക്കോ കതിരണിപ്പാടത്തെ പൊൻ മണിയ്ക്കോ കണ്മണിയോടോതിടാതെ ഇന്നെങ്ങു പോയിതാ കൂട്ടുകാരൻ
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്