Malayalam lyrics
അളകാപുരിയിൽ അഴകിൻ വനിയിൽ ഒരു നാൾ ഒരു നാൾ ഞാൻ വരും കുളിർ നിഴലെഴും വഴികളിൽ വരവേൽക്കുവാൻ കിളിമൊഴികളായ് അരുമയാം സ്വര വന്ദനം മതിമുഖീ നിൻ പ്രമദ വനികയിൽ (അളകാ) രാജസദസ്സിൽ ഞാനണയുമ്പോൾ ഗാന വിരുന്നിൻ ലഹരികളിൽ ഞാനറിയാതെ പാടുവതുണ്ടാം രാജകുമാരീ ഉണരുണരൂ സുരതരു പുഷ്പ ശോഭമാം മിഴികൾ തെരുതെരെയെന്നെ ആർദ്രമായ് തഴുകും വരികയായ് ഹൃദയ വനികയിൽ (അളകാ..) നീ മടി ചേർക്കും വീണയിലെൻ പേർ താമരനൂലിൽ നറുമണി പോൽ നീയറിയാതെ കോർത്തരുളുന്നൂ രാജകുമാരാ വരൂ വരൂ നീ മധുരമൊരാത്മഹർഷമാമൊഴിയിൽ മധുകണമാറുമാ നിമിഷം വരികയായ് പ്രമദ വനികയിൽ (അളകാ..)
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: തുടർക്കഥ
- Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
- Film / album: തുടർക്കഥ
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഒ എൻ വി കുറുപ്പ്