Malayalam lyrics
ആഴിയിൽ നീരാഴിയിൽ നീരാടിയെത്തും കാറ്റേ അക്കരെ മണലാഴിയിൽ നിന്നെത്തിടും ചുടു കാറ്റേ ഇതിലേ വരൂ വരൂ വരൂ ഇതിലേ വരൂ പറയൂ നിൻ കൈക്കുടന്നയിൽ വിരഹിയാമെൻ പ്രിയന്റെ ചുടുകണ്ണീർമുത്തുകളില്ലേ ഒരു കതിർക്കുല തേടി പറന്നു പറന്നു പോയോ രരുമയാം ഇണപ്രാവിൻ തേങ്ങലില്ലേ ചൊല്ല് ചൊല്ല് കാറ്റേ നീ ചൊല്ല് ചൊല്ല് ഇളനീരിൻ കുടമേറ്റി ഇളകും തൈത്തെങ്ങുകൾ തൻ തണൽ തേടും കിളികളുണ്ടോ പറന്നു പാടുവാൻ ഈന്തൽ പ്പനനിഴൽ മാത്രമുള്ള മണൽക്കാട്ടിലെന്റെ മൈന കേഴുന്നുണ്ടോ ഒന്നു നില്ല് കാറ്റേ നീ ഒന്നു ചൊല്ല്
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്