Malayalam lyrics
അകലും കിനാവിന്റെ തേനല്ലിയോ പൊലിയും പകൽപ്പൂവിൻ ഇതളാകയോ വല്ലം വല്ലമായി മൂടിയെൻ കടിഞ്ഞൂൽ മോഹങ്ങളേ ഓ... അകലും കിനാവിന്റെ തേനല്ലിയോ മോഹവീണയിൽ വിരലു പാകവേ ഉണർന്നതാകെ ഗദ്ഗദങ്ങളോ മയിൽപ്പീലി കുഞ്ഞൊളിച്ച മനസ്സിൻ അകങ്ങളിൽ മിഴി നീരുറഞ്ഞ തൂവലാകെ നനഞ്ഞു പോയ് അകലും കിനാവിന്റെ തേനല്ലിയോ മച്ചകങ്ങളിൽ മാടത്ത പാടിയോ താലോലം താരാട്ടിയോ തനിയെ ഉണർന്നിരിക്കും താരകങ്ങളിൽ മിന്നുന്നതോ നിൻ വളപ്പൊട്ടുകൾ അകലും കിനാവിന്റെ തേനല്ലിയോ പൊലിയും പകൽപ്പൂവിൻ ഇതളാകയോ വല്ലം വല്ലമായി മൂടിയെൻ കടിഞ്ഞൂൽ മോഹങ്ങളേ ഓ... അകലും കിനാവിന്റെ തേനല്ലിയോ
Song details
Music: ബാലേഷ്
Film/album: ഒരു മയിൽപ്പീലിത്തുണ്ടും കുറെ വളപ്പൊട്ടുകളും
- Singer: കെ ജെ യേശുദാസ്
- Film / album: ഒരു മയിൽപ്പീലിത്തുണ്ടും കുറെ വളപ്പൊട്ടുകളും
- Composer: ബാലേഷ്
- Lyricist: എൻ ആർ സോണിരാഹുൽ