Malayalam lyrics
ആകാശത്തിലെ പക്ഷികളെ നിങ്ങളാരാനുമിന്ന് കടം തരുമോ താഴത്തോളം പോയി വരാനിരു താമരപ്പൂംചിറക് ഇണത്താമരപ്പൂംചിറക് ഞങ്ങടെ പാടത്തെ പാൽക്കതിർ മൂക്കുമ്പോ ളൊന്നാം മണിക്കതിർ കൊയ്തോളൂ ഞങ്ങടെ മുന്തിരിവള്ളി തളിർക്കുമ്പോൾ മുന്തിയ കനികളെടുത്തോളൂ തെക്കൻ പൂവന്റെ പട്ടിളം കൂമ്പിലെ തേൻ കുടിക്കാനിങ്ങു വന്നോളൂ തെച്ചിക്കാടിന്റെ കൈയ്യിലെ മാണിക്യ മൊക്കെയും കൊത്തിയെടുത്തോളൂ
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്