Malayalam lyrics
അകലങ്ങളിലെ അത്ഭുതമേ... അകലങ്ങളിലെ അത്ഭുതമേ അറിയുമോ നീ അറിയുമോ ഇവിടെ വീഴും കണ്ണുനീരിന്‍ കഥകള്‍ നീ അറിയുമോ അകലങ്ങളിലെ അത്ഭുതമേ ഇവിടെ ഉയരും ഗദ്ഗദം കൊണ്ടു നീ കവിത രചിക്കാറുണ്ടോ (2) ഇവിടെ എരിയും ചിതയില്‍ നിന്നു നീ തിരികള്‍ കൊളുത്താറുണ്ടോ അകലങ്ങളിലെ അത്ഭുതമേ ഇവിടെ പൊഴിയും രക്തബിന്ദുക്കളാല്‍ (2) മണിമാല കോര്‍ക്കാറുണ്ടോ മുറിഞ്ഞു വീഴും ചിറകുകളേറി പറന്നു പോകാറുണ്ടോ അകലങ്ങളിലെ അത്ഭുതമേ അറിയുമോ നീ അറിയുമോ ഇവിടെ വീഴും കണ്ണുനീരിന്‍ കഥകള്‍ നീ അറിയുമോ അകലങ്ങളിലെ അത്ഭുതമേ
Song information
വർഷം: 1978
സംഗീതം: എ ടി ഉമ്മർ
ഗാനരചന: ഡോ പവിത്രൻ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: എം ജി സോമൻ, ശാരദ
വരികൾ: സൂസി, എസ് പി മേനോൻ
Album: മണ്ണ്
Explore this song
- Film / album: മണ്ണ്
- Composer: എ ടി ഉമ്മർ
- Lyricist: ഡോ പവിത്രൻ