Malayalam lyrics
അജ്ഞാതമാകും സമ്മാനമോടെ ആരോമലാളേ നീ മുന്നിൽ നിൽക്കേ പകരം ഞാൻ നൽകുന്നു ഒരു ചുംബനം മൃദുവായ് നിൻ ഉദരത്തിൽ എൻ ചുംബനം ആരോമലാളേ... നീണ്ട നീലക്കണ്ണും ഈ ചന്തമാർന്ന മൂക്കും കൊണ്ടു വളരും രൂപം ഞാൻ കണ്ടു നിൽക്കും നേരം എന്തുവേണം നിന്റെയിഷ്ടം ചൊല്ലിയാലും നീ നിന്നെ മൂടും ലജ്ജയൊന്നു മാറ്റിയാലും നീ ഏതിനും തിരുമൊഴിക്കു ചാരെ നില്പൂ ഞാൻ കണ്മണീ നിൻ കല്പനയ്ക്കു കാത്തു നില്പൂ ഞാൻ (അജ്ഞാതമാകും...) നീ നടക്കും വഴിയേയെല്ലാം പീലികൾ ഞാൻ പാകും നിന്നുടലിൽ എന്നുയിരാലേ പൂവുകൾ ഞാൻ തൂകും താരണിലത പോലെ എന്റെ കൈയ്യിൽ നീയുറങ്ങൂ താരകപ്പൂമകളേ കേൾക്കൂ നീ എന്നിലെ താരാട്ട് ആരീരാരീരോ ആരീരാരാരോ (അജ്ഞാതമാകും...)
Song details
Music: എ ടി ഉമ്മർ
Film/album: ഗസ്റ്റ് ഹൗസ്
- Singer: ഉണ്ണി മേനോൻ
- Film / album: ഗസ്റ്റ് ഹൗസ്
- Composer: എ ടി ഉമ്മർ
- Lyricist: പൂവച്ചൽ ഖാദർ