Malayalam lyrics
അദ്വൈത വേദങ്ങളേ.. അദ്ധ്യാത്മഗീതങ്ങളേ ആലോല വീചിയാല്‍ ഓംകാരമായെന്റെ ആത്മാവിലെന്നെന്നും വിടര്‍ന്നു നില്ക്കും.. എന്നെന്നുമെന്‍ മനം വിതുമ്പി നില്ക്കും അദ്വൈത വേദങ്ങളേ..അദ്ധ്യാത്മഗീതങ്ങളേ ആലോല വീചിയാല്‍ ഓംകാരമായെന്റെ ആത്മാവിലെന്നെന്നും വിടര്‍ന്നു നില്ക്കും.. എന്നെന്നുമെന്‍ മനം വിതുമ്പി നില്ക്കും അദ്വൈത വേദങ്ങളേ... മിന്നും വിളക്കായി എന്നും ജ്വലിക്കും എന്നെന്നും കണ്ണില്‍.. തെളിഞ്ഞു നില്ക്കും (2) മനസ്സിന്റെ താലത്തില്‍ കനവായിരിക്കും തമസ്സില് നീ എന്നെന്നും കനലായിരിക്കും.. നിഴലായി നിത്യം വിരുന്നുവരും എന്നെന്നും എന്‍ മനം വിതുമ്പി നില്ക്കും അദ്വൈത വേദങ്ങളേ... ധര്‍മ്മം ജയിക്കും വിധി കണ്ടു നില്ക്കും വിരഹങ്ങള്‍ നിനക്കായി നീക്കി വെയ്ക്കും (2) അന്ത്യത്തിന് മണിനാദം നീ കാത്തിരിക്കേ മരണത്തിന് വാതില്ക്കല്.. ഞാന്‍ സാക്ഷി നില്‍ക്കേ ഒരുങ്ങാത്ത യാത്രയ്ക്ക് രഥമിറക്കി എന്നെന്നും എന്‍ മനം വിതുമ്പി നില്ക്കും അദ്വൈത വേദങ്ങളേ...അദ്ധ്യാത്മഗീതങ്ങളേ ആലോല വീചിയാല്‍ ഓംകാരമായെന്റെ ആത്മാവിലെന്നെന്നും വിടര്‍ന്നു നില്ക്കും.. എന്നെന്നുമെന്‍ മനം വിതുമ്പി നില്ക്കും അദ്വൈത വേദങ്ങളേ...
Song video
Song details
Music: ശ്യാം
Film/album: വീണമീട്ടിയ വിലങ്ങുകൾ
- Singer: കെ ജെ യേശുദാസ്
- Film / album: വീണമീട്ടിയ വിലങ്ങുകൾ
- Composer: ശ്യാം
- Lyricist: പൂവച്ചൽ ഖാദർ