Malayalam lyrics
ആദിതാളമുണർന്നൂ ഹൃദയാ കാശം അരുണിമയാർന്നൂ പുരുഷസൂക്തത്തേന്മഴ ചൊരിയേ പുളകിത തനുവായുണരും പ്രകൃതിയിൽ ആദിതാളമുണർന്നൂ ഹൃദയാ കാശം അരുണിമയാർന്നു പരാഗകണികയെ മറ്റൊരു പൂവിൻ മടിയിലണയ്ക്കും താളം താളം മണിവത്തിൽ നിന്നൊരു മലർവള്ളിയെ വിളിച്ചുണർത്തും തുടിതാളം മേഘത്തിൻ വിരിമാറിൽ വിദ്യു ല്ലേഖ മദാകുലമാടും താളം മത്സ്യഗന്ധിയെ കസ്തൂരി ഗന്ധിയായ് മാറ്റും മാന്ത്രിക താളം
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്