Malayalam lyrics
നീലാരണ്യതടങ്ങളും ഗിരികൾ തൻ സാനുക്കളും പ്രാണനെ പ്പാലൂട്ടുന്ന മഹാപയസ്വിനികളും ചന്ദ്രാർക്കരും സാക്ഷിയായ് ആലോലക്കുളുർവായുവിൽ ഹരിത പത്രങ്ങൾ ചിരിച്ചാർത്തിടും കാലത്തിൻ മലർശാഖിമേലൊരുമയില്പ്പാടും പതംഗങ്ങൾ നാം ആദിപ്രകൃതിയൊരുക്കിയ നർത്തന വേദിയിതാ വനവീഥിയിതാ ഒഴുകും പുഴയും കാറ്റും കിളിയും ഓരോ മൺ തരിയും ഈ മനുഷ്യനുമൊന്നായ് ചേർന്നൊരു ജീവനഗാനമിതാ മോഹനതാലലയങ്ങളിണങ്ങിയ ജീവനഗാനമിതാ (ആദിപ്രകൃതി...) അപാരതേ നിൻ നേർക്കൊഴുകും ഈ മഹാപ്രവാഹിനിയിൽ ആദിമപ്രാതഃസന്ധ്യയൊഴുക്കിയ കേളീനൗകകൾ ഞങ്ങൾ അതിന്റെ ലാസ്യം ഞങ്ങൾ അതിന്റെ താളം ഞങ്ങൾ (ആദിപ്രകൃതി...) നിഷാദനൊടുവിൽ മാമുനിയായ് മാനിഷാദ പാടിയതെവിടെ മഹാമനസ്വികൾ മനുഷ്യജീവിത കഥകൾ പാടിയതെവിടെ അവിടെപ്പാടും ഞങ്ങൾ അതേറ്റു പാടും കാലം (ആദിപ്രകൃതി...) ----------------------------------------------------------------
Song details
Music: എം എസ് വിശ്വനാഥൻ
Film/album: ഒളിയമ്പുകൾ
- Singer: എം ജി ശ്രീകുമാർസുജാത മോഹൻ
- Film / album: ഒളിയമ്പുകൾ
- Composer: എം എസ് വിശ്വനാഥൻ
- Lyricist: ഒ എൻ വി കുറുപ്പ്