Malayalam lyrics
അച്ഛന്റെ സ്വപ്നം രാഗമായി അമ്മ തൻ സ്വപ്നം താളമായി രാഗവും താളവും കൈകോർത്തു തുള്ളി ജീവന്റെ സംഗീതമായി - ഈ താമരപ്പൂംപൈതലായി (അച്ഛന്റെ സ്വപ്നം) തെറ്റും ശരിയും തിരിച്ചറിയാൻ പിച്ച നടക്കുകെൻ മകനേ പൊൻ മകനേ (2) നന്മ തൻ തണലേകും ആൽമരമായ് (2) നീ ഞങ്ങളെ കാക്കേണം മകനേ പൊൻ മകനേ (അച്ഛന്റെ സ്വപ്നം) സ്വര്‍ഗ്ഗം മണ്ണിൽ തന്നെയെന്നീ അച്ഛനോടോതുകെൻ മകനേ പൊൻ മകനേ (2) അമ്മ തൻ അഭിമാന വൈജയന്തി (2) നീ അച്ഛന്റെ സുകൃതത്തിന്‍ കാന്തി സൂര്യകാന്തി (അച്ഛന്റെ സ്വപ്നം)
Song details
വർഷം: 1979
സംഗീതം: പുകഴേന്തി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി ജയചന്ദ്രൻ, പി സുശീല
വരികൾ: സൂസി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: അഗ്നിപർവ്വതം
- Film / album: അഗ്നിപർവ്വതം
- Composer: പുകഴേന്തി
- Lyricist: ശ്രീകുമാരൻ തമ്പി