Malayalam lyrics
ആയിരം മുഖമുള്ള സൂര്യൻ താമരക്കവിളിൽ ചുംബിക്കേ നാണിച്ചങ്ങനെ നിന്നു പൂവൊരു നവവധുവിനെ പോലെ (ആയിരം..) സന്ധ്യയും ഉഷസ്സും സഖികളായ് വന്നൂ രതിമന്മഥർക്കായി മണിയറ രചിച്ചൂ ഒരിക്കലും തീരാത്ത ഒരിക്കലും മായാത്ത വർണ്ണസൗന്ദര്യങ്ങൾ മുഗ്ദ്ധ ഗീതകങ്ങൾ അണുവിലും അവനിയിലാകെയുമൊഴുകി (ആയിരം..) സ്വർഗ്ഗം വിടരും രാവുകൾ തോറും അലിയാൻ നമ്മൾ നിത്യവും കൊതിച്ചൂ മധുരവികാരത്തിൻ അനുപമവേളയിൽ പ്രേമസംഗമത്തിൻ മോഹവേദിയിതിൽ ലയിക്കുമൊരസുലഭ ലഹരിയിലൊഴുകീ (ആയിരം..)
Song details
വർഷം: 1982
സംഗീതം: ജി ദേവരാജൻ
ഗാനരചന: മുല്ലനേഴി
ഗായകർ: പി സുശീല
അഭിനേതാക്കൾ: നെടുമുടി വേണു
വരികൾ: ജിജാ സുബ്രമണ്യൻ, ശ്രീദേവി
Album: അമൃതഗീതം
- Film / album: അമൃതഗീതം
- Composer: ജി ദേവരാജൻ
- Lyricist: മുല്ലനേഴി