Malayalam lyrics
ആതിര രാവിലെ അമ്പിളിയോ ? എന്‍ താമര കൂട്ടിലേ പൈങ്കിളിയോ ? നിന്‍ വിരല്‍ മെല്ലേ തഴുകിടുമ്പോള്‍ ഒന്നിനി പാടുന്ന വീണയല്ലോ (ആതിര..) പൊട്ടിച്ചിരിച്ചതു കൈവളയോ ? പൊട്ടിവിരിയും കിനാവുകളോ ? നീ തരും പൊന്നിന്‍ ചിലമ്പു ചാര്‍ത്താന്‍ ഓടിവന്നെത്തുമെന്‍ മോഹമല്ലോ (ആതിര..) നീലാഞ്ജനക്കുളുര്‍ ചോലയിലെ നീരലയോ മുടിപ്പൂഞ്ചുരുളോ നീ തരും താഴമ്പൂ ചൂടി നില്‍കാന്‍ പീലി നിവര്‍ക്കുമെന്‍ മോഹമല്ലോ ?(ആതിര..) പൊന്‍ പനീര്‍ ചുണ്ടിലേ പുഞ്ചിരിയോ ? എന്തിനു മുന്തിരി തേന്‍കനിയോ? ചന്ദനത്തെന്നലോ ചന്ദ്രികയോ ? നിന്‍ കരം പുല്‍കിയ പൊല്‍കുളിരോ? ആതിര രാവിലെ അമ്പിളിയോ ?എന്‍ താമര കൂട്ടിലേ പൈങ്കിളിയോ? ആഹാഹാ...ഉം...ഉം..
Song information
വർഷം: 1968
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: കെ ജെ യേശുദാസ്, പി സുശീല
രാഗം: മദ്ധ്യമാവതി
ഹിന്ദുസ്ഥാനി രാഗം: മദ്‌ഹ്‌മദ് സാരംഗ്, മാധ്യമദി സാരംഗ്
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
അഭിനേതാക്കൾ: രാമകൃഷ്ണ, അംബിക സുകുമാരൻ
വിശദവിവരങ്ങൾ: കൃഷ്ണചന്ദ്ര
വിഡിയോ: ജയലക്ഷ്മി രവി
Album: അദ്ധ്യാപിക
Explore this song
- Film / album: അദ്ധ്യാപിക
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ഓ എൻ വി കുറുപ്പ്