Malayalam lyrics
ആറന്മുള ഭഗവാന്റെ പൊന്നുകെട്ടിയ ചുണ്ടന്‍ വള്ളം ആലോല മണിതിരയില്‍ നടനമാടി.. ആറ്റുവക്കിലുലഞ്ഞാടും കരിനീലമുളകളില്‍ കാറ്റുവന്നു തട്ടി ഓണപ്പാട്ടൊന്നു പാടി.. പാട്ടൊന്നു പാടി.. ചിത്രവര്‍ണ്ണപ്പട്ടുത്തെന്‍ ചിത്രലേഖ പാറിവന്നൂ ഉത്രട്ടാതി ഓണവെയിലില്‍ കുളിച്ചു നിന്നൂ... കണ്മണിതന്‍ കടമിഴിത്തോണിയിലെ കന്യകളാം കനവുകള്‍ ഇരയിമ്മന്‍ കുമ്മികള്‍ പാടി... പൂമനസ്സിന്‍ താലം തുള്ളി തുളുമ്പിയനേരം തങ്കം പൂവരശ്ശിന്‍ ഇലനുള്ളിയെറിഞ്ഞു നിന്നു.. നിന്‍ വിരലിന്‍ മനം കവര്‍ന്നിളകുമായിലകളും എന്റെ ദുഃഖഹൃദയവും തിര കവര്‍ന്നു...
Song video
Song details
വർഷം: 1976
സംഗീതം: ജി ദേവരാജൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി ജയചന്ദ്രൻ
അഭിനേതാക്കൾ: സോമൻ, വിധുബാല
വരികൾ: ശ്രീദേവി, വിജയകൃഷ്ണൻ വി എസ്
Album: മോഹിനിയാട്ടം
- Singer: പി ജയചന്ദ്രൻ
- Film / album: മോഹിനിയാട്ടം
- Composer: ജി ദേവരാജൻ
- Lyricist: ശ്രീകുമാരൻ തമ്പി