Malayalam lyrics
ആറാട്ടിന്നാനകളെഴുന്നള്ളീ ആഹ്ലാദസമുദ്രം തിരതല്ല്ലീ ആനന്ദഭൈരവി രാഗത്തിന് മേളത്തില്‍ അമ്പലത്തുളസികള്‍ തുമ്പിതുള്ളി ആറാട്ടിനാനകള്‍....... ആയിരത്തിരി വിളക്കു കണ്ടു ഞാന്‍... ആല്‍ച്ചുവട്ടില്‍ നിന്നെ നോക്കി നിന്നൂ ഞാന്‍... അമ്പലപ്പുഴക്കാര്‍തന്‍ നാദസ്വരലഹരീ...(2) അലമാല തീര്‍ത്തതു കേട്ടൂ ഞാന്‍ ആറാട്ടിനാനകള്‍......... വേലക്കുളത്തിന്‍ വെള്ളിക്കല്‍പ്പടവില്‍... കാല്‍ത്തളകള്‍ കൈവളകള്‍ കിലുങ്ങിയല്ലോ... അമ്പിളിപ്പൊൻമുഖം പൂത്തു വിടര്‍ന്നപ്പോള്‍..(2) ആയിരം ദീപമതില്‍ പ്രതിഫലിച്ചു... ആറാട്ടിനാനകള്‍......
Song details
വർഷം: 1973
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്
രാഗം: ആനന്ദഭൈരവി
വർഗ്ഗീകരണം: അർദ്ധ ശാസ്ത്രീയഗാനങ്ങൾ
അഭിനേതാക്കൾ: പ്രേം നസീർ, ജയഭാരതി
വരികൾ: ശ്രീദേവി
Album: ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു
- Film / album: ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ശ്രീകുമാരൻ തമ്പി