Malayalam lyrics
ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയശൈലങ്ങള്‍ സാക്ഷി അകമെരിയും ആരണ്യ തീരങ്ങളിള്‍ ഹിമമുടിയില്‍ ചായുന്ന വിണ്‍ഗംഗയിള്‍ മറയുകയായി നീയാ ജ്വാലാമുഖം ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയശൈലങ്ങള്‍ സാക്ഷി ഹൃദയത്തില്‍ നിന്‍ മൂകപ്രണയത്തിന്‍ ഭാവങ്ങള്‍ പഞ്ചാഗ്നി നാളമായി എരിഞ്ഞിരുന്നു തുടുവിരലിന്‍ തുമ്പാല്‍ നിന്‍ തിരുനെറ്റിയിലെന്നേ നീ സിന്ദൂരരേണുവായി അണിഞ്ഞിരുന്നു മിഴികളിലൂറും ജപലയമണികള്‍ കറുകകളണിയും കണിമഴമലരായി വിടപറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയും ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയശൈലങ്ങള്‍ സാക്ഷി മനസ്സില്‍ നീ എപ്പോഴും മന്ത്രാനുഭൂതിയാം മഞ്ഞിന്‍റ വല്‍ക്കലം പുതച്ചിരുന്നു തുടിയാല്‍ ഞാനുണരുമ്പോള്‍ ഇടനെഞ്ചില്‍ നീയെന്നും ഒരു രുദ്രതാളമായി ചേര്‍ന്നിരുന്നു താണ്ഢവമാടും മനസ്സിലെയിരുളില്‍ ഓര്‍മ്മകളെഴുതും തരള നിലാവേ വിടപറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയും (ആകാശദീപങ്ങള്‍ സാക്ഷി)
Song details
വർഷം: 2001
സംഗീതം: സുരേഷ് പീറ്റേഴ്‌സ്
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: കെ ജെ യേശുദാസ്
രാഗം: മിശ്ര ശിവരഞ്ജിനി
അഭിനേതാക്കൾ: മോഹൻലാൽ, രേവതി, ഇന്നസെന്റ്
വിശദവിവരങ്ങൾ: കെ വി നായർ
വിഡിയോ: ഗാനസ്നേഹി
Album: രാവണപ്രഭു
- Film / album: രാവണപ്രഭു
- Composer: സുരേഷ് പീറ്റേഴ്‌സ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി