Malayalam lyrics
ഹലോ ഹലോ ഹലോ ഹലോ അവൾ വിളിച്ചു ഹലോ ഹലോ അവൻ വിളിച്ചു എന്റെ ഹൃദായാഭിലാഷം ഇതൾ വിരിച്ചു (2) ഹലോ ഹലോ.. ഇളം മഞ്ഞിൽ നറുതുള്ളി ഇതളതിൽ പതിച്ചു (2) ഒരു സൂര്യനതിനുള്ളിൽ തിരി തെളിച്ചു മലരിന്റെ തപസ്സും മഞ്ഞിന്റെ മനസ്സും (2) പനിനീരിൻ പുതുഗന്ധം പങ്കു വെച്ചു മധുരങ്ങൾ ഒരുങ്ങുന്ന മണിയറ കൊതിച്ചു ഒരു തെന്നൽ അതു കണ്ടു പരിഹസിച്ചു കുറുമ്പൊന്നു മദിച്ചു ചെറുചില്ലയുലച്ചു (2) നറുമഞ്ഞിൻ നിറദീപം കണ്ണടച്ചു വിധി വന്നു കൊളുത്തിയ ചിത കണ്ണിൽ ജ്വലിച്ചു പുക തിങ്ങും ഇടനെഞ്ചു കരിപിടിച്ചു പകലൊന്നു മരിച്ചു ഇടിമിന്നൽ ഉദിച്ചു (2) മിഴിനീരും മഴ നീരും കൈ പിടിച്ചു ഉം..ഉം..ഉം..
Song information
Music: അലക്സ് പോൾ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: ശ്വേത മോഹൻവിധു പ്രതാപ്
Film/album: ഹലോ
Explore this song
- Singer: ശ്വേത മോഹൻവിധു പ്രതാപ്
- Film / album: ഹലോ
- Composer: അലക്സ് പോൾ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ