Malayalam lyrics
നീയൊരേകാംഗ കാരവൻ പോലെ നീങ്ങവേ, മുന്നിലായ് ദാഹനീരുള്ള ഈന്ത പൂക്കുന്ന മാമരുപ്പച്ചയോ? ഈ... മണലിൻ നെഞ്ചിൽ നേരുറവ പോലേ... ഗാഫു മേലാപ്പു കാറ്റോശ മീട്ടും നാടോ...? തേടി, ഊരാകേ നീ കാലുവെന്തേ, കിനാവൊട്ടകങ്ങൾ മേയും തമ്പിലെത്തുന്നുവോ? പാടുക പാതകളേ... ആനന്ദത്തിൻ തേരോടും, ഔദൂറും ഈണങ്ങളിൽ... സ്വപ്നങ്ങൾതൻ ഗാനങ്ങൾ, ദൂരങ്ങൾ തീവേനൽക്കലും വാടാത്തവർ നീളെത്തണൽ തന്നു കാക്കുന്നിടം കാണാതെഴും തടാകങ്ങൾ പോലെത്ര പേർ.... വൻകാടുള്ളിലായ് ഏതോ കുളിർ- ക്കൂടാർന്ന ദേശാടകപ്പക്ഷീ നീ ഓർക്കൊല്ല നീ പിന്നിട്ട ശോകങ്ങളേ.... സ്നേഹനീർച്ചില്ല പൂക്കും വീടോ...? വാടിയോ? വാനിൽ നാ- മെയ്ത്തുനക്ഷത്ര ജന്മങ്ങളാമീ ലോകം... കാനലോ ചോലയോ? പാടുക പാതകളേ... മുന്നോട്ടേക്ക് തേരേറും, ഔദൂറും ഈണങ്ങളിൽ... സ്വപ്നങ്ങൾ തൻ ഗാനങ്ങൾ ദൂരങ്ങൾ ജാലങ്ങൾ
Song information
Music: ഗോവിന്ദ് വസന്ത
Lyricist: അൻവർ അലി
Singer: കപിൽ കപിലൻ
Film/album: സർക്കീട്ട്
Explore this song
- Singer: കപിൽ കപിലൻ
- Film / album: സർക്കീട്ട്
- Composer: ഗോവിന്ദ് വസന്ത
- Lyricist: അൻവർ അലി