Malayalam lyrics
സര്‍വ്വരോഗി മലയാളികളേ സംഘടിക്കുവിന്‍ ഈ ആതുരാലയങ്ങളൊക്കെ നേരെയാക്കുവിന്‍ രോഗികള്‍ക്കും സംഘടിക്കാം ആതുരമീ നാട്ടില്‍ രോഗമൊരു കുറ്റമെങ്കില്‍ ഡോക്ടറല്ലോ ദ്രോഹി ആശുപത്രി നിങ്ങളൊക്കെ കാശുപത്രിയാക്കി ടാബുകളോ നിശ്ചയിച്ച് കാശു കൈക്കലാക്കി വെളുവെള വേഷമിട്ട് വരുന്നൊരു വൈദ്യര്ക്ക് മരുന്നിനും വിരുന്നിനും പണം കൊടുത്തു കൊടുത്തു കൊടുത്തു മുടിഞ്ഞല്ലോ വയ്യ വയ്യ വയ്യ വയ്യ വൈദ്യരേ ഇനി വയ്യാതിരിക്കാന്‍ വയ്യ വയ്യ വൈദ്യരേ വയ്യ വയ്യ വയ്യ വയ്യ വൈദ്യരേ ഇനി വയ്യാതിരിക്കാന്‍ വയ്യ വയ്യ വൈദ്യരേ വട്ടവട്ട സിംഹികള്‍ വട്ടമിടുന്നു പട്ടടയ്ക്ക് വെള്ള പൂശി വൈദ്യര്‍ വരുന്നു പേഴ്സിലേക്ക് നോക്കി നില്‍ക്കും നേഴ്സ് സുന്ദരി പള്‍സ്സിടിപ്പു കേള്‍ക്കുകില്ല രോഗിദുര്‍ഗ്ഗതി കൊതുകിനോടു സല്ലപിക്കും പാതിരാത്തിരി മുതുകിനോട് മത്സരിക്കും മൂട്ടമന്തിരി ഇതിനൊരു പരിഹാരം ആരുചൊല്ലിടും കുറിപ്പടിക്കൂട്ടമുണ്ട് മുറപ്പടി കാശുമുണ്ട് ഇരിപ്പിനും കിടപ്പിനും തുകകൊടുത്ത് കൊടുത്ത് കൊടുത്ത് മുടിഞ്ഞല്ലോ വയ്യ വയ്യ വയ്യ വയ്യ വൈദ്യരേ ഇനി വയ്യാതിരിക്കാന്‍ വയ്യ വയ്യ വൈദ്യരേ (2) രോഗികള്‍ക്കും സംഘടിക്കാം ആതുരമീ നാട്ടില്‍ രോഗമൊരു കുറ്റമെങ്കില്‍ ഡോക്ടറല്ലോ ദ്രോഹി ഒന്നിന് ശങ്ക വന്നാലെന്തു ചെയ്യണം രണ്ടിന് ശങ്ക വന്നാലെന്റെ ദൈവമേ കാവലാള് കാതറുക്കും കാലമല്ലയോ മാലാഖയും തെറിവിളിക്കും തീരമല്ലയോ രോഗനീരു വീഴ്ത്തും ഞങ്ങള്‍ മധുരരോഗികള്‍ കാറികാറി തുപ്പും ഞങ്ങള്‍ കാസരോഗികള്‍ വേറൊരു പരിഹാരം ആരുചൊല്ലിടും രാപ്പനിക്കാരുമുണ്ടേ പേപ്പനിക്കാരുമുണ്ടേ ഞരങ്ങി നെരങ്ങി പഴിപറഞ്ഞ് പറഞ്ഞ് പറഞ്ഞ് മടുത്തല്ലോ വയ്യ വയ്യ വയ്യ വയ്യ വൈദ്യരേ ഇനി വയ്യാതിരിക്കാന്‍ വയ്യ വയ്യ വൈദ്യരേ (2)
Song video
Song information
Music: വിദ്യാസാഗർ
Lyricist: അനിൽ പനച്ചൂരാൻ
Singer: വിഷ്ണു
Film/album: നാടോടി മന്നൻ
Explore this song
- Singer: വിഷ്ണു
- Film / album: നാടോടി മന്നൻ
- Composer: വിദ്യാസാഗർ
- Lyricist: അനിൽ പനച്ചൂരാൻ