Malayalam lyrics

സ്വർണ്ണമുകിലൊരു മഴത്തുള്ളിയായ്

സ്വപ്നം ചേർത്തു വച്ച നിറമഴയായ്

മൗനരാഗം നീളെ നീലവാനിലിളം അലകളായ്......

മഞ്ഞു മനമുരുകി അലിഞ്ഞുനിശ്വാസമായ്

പെണ്ണെ തൊട്ടാൽ പൂവേ അല്ലി തേനായ് തൂവും കുളിരേ......

ഒന്ന് കണ്ട് കാണാതെ ഞാൻ അഴകേ അഴകേ......

നീയെൻ മീനായ്.......

സ്വർണ്ണമുകിലൊരു മഴത്തുള്ളിയായ്

സ്വപ്നം ചേർത്തു വച്ച നിറമഴയായ്.......

കനവിലെ നിറപ്പന്തലിൽ

അരികിലായ് ഞാനില്ലയോ....

കുങ്കുമം വാടും നെറ്റിയിൽ

ചുംബനം തൊടാൻ മോഹമായ്.....

കരിമഷി മെല്ലെ പടരും നാണം

നിനവിലെ മിഴിക്കനിയായ് നീ വാ

നീലവാനം കോലമിട്ടൊരുങ്ങുന്ന നേരം

പുതിയൊരു നേരം.....

സ്വർണ്ണമുകിലൊരു മഴത്തുള്ളിയായ്

സ്വപ്നം ചേർത്തു വച്ച നിറമഴയായ്......

ഉടലിലേ നെയ്യ്‌ തിരികളിൽ

എരിഞ്ഞിടാം ഈ ജന്മവും

മലരിലേ മലർക്കാലമായ്

കളഭമായ് ഈറൻ രാവുകൾ

ചുരുൾമുടിയിതൾ അഴിയും തളിരേ

അരയന്നമണിതിടംബായ്‌ നീ വാ

കൊഞ്ചി കൊഞ്ചി വള മുത്തമിട്ട്

കൊതിപ്പിക്കും നിമിഷം

രഹസ്യ നിമിഷം........ (പല്ലവി)

Song video

Watch on YouTube

Song information

Music: സുരേഷ് പീറ്റേഴ്സ്

Lyricist: പി ടി ബിനു

Singer: ബെന്നി ദയാൽതുളസി യതീന്ദ്രൻ

Film/album: മിസ്റ്റർ മരുമകൻ

Explore this song