Malayalam lyrics
(M)സ്വർണ്ണത്തിൻ കളിത്താമരപ്പൂവേറും മനോഹരീ ഈ സഞ്ചാരസ്വരം മൂളി വണ്ടിൻ ദാഹം മാറ്റുമോ.. ഒരു സ്വപ്നത്തിൻ പട്ടുനൂലിൽ അഭിലാഷങ്ങൾ കൊണ്ടു തുന്നി ലീലാലോലേ നിൻ തൂമാറിൽ പ്രണയാഞ്ജലിയായ് ഇനി ഞാൻ ചാർത്താം.. മൌനത്തിൻ മാറാല മാറ്റി സ്നേഹത്തിൻ പൂന്തേരിലേറി ജന്മത്തിൻ നിറക്കാഴ്ച കാണാൻ വരൂ നീ.. (F)കാലത്തിൻ കൈത്താളമായെൻ ഗാനത്തിൻ നീർപ്പന്തലറി ജാലത്തിൽ കളിക്കൂട്ടുകാരാ വരാം ഞാൻ.. (M)തേൻതിങ്കൾ നീരാമ്പൽ തേടുമ്പോൾ (F)വേഴാമ്പൽ കാർമേഘം തേടുമ്പോൾ (M)രാപ്പാടീ നിന്നുള്ളിൽ രാഗം ശ്രീരാഗം (F)മേലേ നീലാകാശം താഴേയാവേശം (MF)ഇടനെഞ്ചു തേടിയാടിടുന്നു ശൃംഗാരത്തെയ്യം (M)മൌനത്തിൻ മാറാല മാറ്റി സ്നേഹത്തിൻ പൂന്തേരിലേറി ജന്മത്തിൻ നിറക്കാഴ്ച കാണാൻ വരൂ നീ.. (F)കാലത്തിൻ കൈത്താളമായെൻ ഗാനത്തിൻ നീർപ്പന്തലറി ജാലത്തിൽ കളിക്കൂട്ടുകാരാ വരാം ഞാൻ (M)സ്വർണ്ണത്തിൻ കളിത്താമരപ്പൂവേറും മനോഹരീ ഈ സഞ്ചാരസ്വരം മൂളി വണ്ടിൻ ദാഹം മാറ്റുമോ... (F)ലാലാലാ ലല്ലാലലാല ലാലാലാ ലല്ലാലലാല ലാലാലാ ലല്ലാലലാല ലല്ലാലാ... (M)ലാലാലാ ലല്ലാലലാല ലാലാലാ ലല്ലാലലാല ലാലാലാ ലല്ലാലലാല ലല്ലാലാ... (F)മൌനം ഞാൻ സംഗീതം നീയല്ലോ (M)തൂവൽ ഞാൻ ചെഞ്ചായം നീയല്ലോ (F)പൂവിന്മേൽ പൂ പൂക്കും ആരാമം നമ്മൾ (M)നിന്നിൽ ഞാൻ എന്നിൽ നീ തേടുന്നുന്മാദം (MF)ഇനി നാളെ നാളെ നീളെ നീളെ ഓരോ സല്ലാപം.. (M)മൌനത്തിൻ മാറാല മാറ്റി സ്നേഹത്തിൻ പൂന്തേരിലേറി ജന്മത്തിൻ നിറക്കാഴ്ച കാണാൻ വരൂ നീ.. (F)കാലത്തിൻ കൈത്താളമായെൻ ഗാനത്തിൻ നീർപ്പന്തലേറി ജാലത്തിൽ കളിക്കൂട്ടുകാരാ വരാം ഞാൻ..
Song video
Song information
Music: എസ് ജയകുമാർ
Lyricist: ബിച്ചു തിരുമല
Singer: വിജയ് യേശുദാസ്നേഹ എസ് നായർ
Film/album: നിറക്കാഴ്ച
Explore this song
- Singer: വിജയ് യേശുദാസ്നേഹ എസ് നായർ
- Film / album: നിറക്കാഴ്ച
- Composer: എസ് ജയകുമാർ
- Lyricist: ബിച്ചു തിരുമല