Malayalam lyrics
ആ...... ആ..... ആ.... ആ..... ആ.... സ്വരരാഗ ഭാരതപ്പുഴയുടെ ഈണം ശ്രുതിസാന്ദ്ര സാഗര തിരയുടെ താളം മലയാണ്മ പാടുന്ന കഥകളിപ്പാട്ടിന് മരതക ഗിരിയുടെ മേളപ്പദം സ്വരരാഗ ഭാരതപ്പുഴയുടെ ഈണം ശ്രുതിസാന്ദ്ര സാഗര തിരയുടെ താളം നിളയുടെ ധ്വനികളിലിന്നും കേള്‍ക്കാം ഒരു ശാരികയുടെ ഗാനം നിളയുടെ ധ്വനികളിലിന്നും കേള്‍ക്കാം ഒരു ശാരികയുടെ ഗാനം പഴയൊരു നൂപുരതാളം സീതാ കാവ്യ ശീലുകളുണരും ഭൂമീ തംബുരു നാദം നാദം നാദം സ്വരരാഗ ഭാരതപ്പുഴയുടെ ഈണം ശ്രുതിസാന്ദ്ര സാഗര തിരയുടെ താളം കവിയുടെ സ്മൃതികളിലെന്നും നിറയും ഒരു പൂവിളിയുടെ പൂരം കവിയുടെ സ്മൃതികളിലെന്നും നിറയും ഒരു പൂവിളിയുടെ പൂരം നടന വിഹാര വിലോലം സന്ധ്യാ ദീപ പ്രാര്‍ത്ഥനയുണരും കേളീ കേരള തീരം തീരം തീരം സ്വരരാഗ ഭാരതപ്പുഴയുടെ ഈണം ശ്രുതിസാന്ദ്ര സാഗര തിരയുടെ താളം ഗ..മ ഗ..മ ഗമധ.. മധമഗ രിഗരിസ ധ സരിഗ സ...രി ഗമ രി...ഗ മധ സസസ ധധമ ഗമധസരി ഗഗ ഗരി രിസ സധസരിസ ധധമമ ഗഗ സരി രിഗ ഗമ മധ സരി രിഗ ഗമ ഗരിസ ധരി സധമധസ ധമ ഗരി സരി ഗമധസ സ്വരരാഗ ഭാരതപ്പുഴയുടെ ഈണം ശ്രുതിസാന്ദ്ര സാഗര തിരയുടെ താളം മലയാണ്മ പാടുന്ന കഥകളിപ്പാട്ടിന് മരതക ഗിരിയുടെ മേളപ്പദം സ്വരരാഗ ഭാരതപ്പുഴയുടെ ഈണം ശ്രുതിസാന്ദ്ര സാഗര തിരയുടെ താളം
Song information
Music: എൻ പി പ്രഭാകരൻ
Lyricist: പി കെ ഗോപി
Singer: കെ ജെ യേശുദാസ്
Raaga: ആഭോഗി
Film/album: പൊന്നോണ തരംഗിണി 3 - ആൽബം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: പൊന്നോണ തരംഗിണി 3 - ആൽബം
- Composer: എൻ പി പ്രഭാകരൻ
- Lyricist: പി കെ ഗോപി