Malayalam lyrics

സ്വരം...സ്വരം...കിനാവിലിവൾ അലിയവേ..... 

നിലാവിലിതൾ നനയവേ............

മിഴി നിറഞ്ഞൊരോർമ്മയിലുതിർന്നൂ നീ മാത്രം...

വഴി മറന്നുവോ...മുകിൽ മറഞ്ഞു....പൂക്കാലം....

ചെല്ലം ചൊല്ലും പെണ്ണേ... പൊന്നേ.....

മിന്നാരം മിന്നിത്തെന്നി മായും മാനേ...

കണ്ണിൽ ചിന്നും പൊൻമീനേ...മീനേ....

നീരാടി നീന്തി നീന്തി അരികേ വാ.....

ഈ താഴ്‌വാരത്തോപ്പിൽ  ഓലത്തുമ്പത്തൂഞ്ഞാലാടാം...

തേന്മാവിൻക്കൊമ്പിൽ വെൺപ്രാവായ് ചേക്കേറാം....

മടമുറിഞ്ഞ മുണ്ടകൻ പാടം.....

മനം നിറയേ ചാലു പെയ്ത മഴക്കാലം...

അല്ലിമലർക്കാവിലെ മൈനേ........

അത്തിമരക്കൊമ്പിലാതിരക്കാലം...

മിന്നാമിന്നികൾ കോർത്തുമാല തീർത്തുഞാനേകാം...

ചിങ്കാരച്ചുണ്ടിൽ പുഞ്ചിരി ചുംബിച്ചു ചാർത്താം..........

Song video

Watch on YouTube

Song information

Music: വിശ്വജിത്ത്

Lyricist: സോഹൻലാൽ

Singer: ശ്വേത മോഹൻആനന്ദ്ഷാനി

Film/album: ടീൻസ്

Explore this song