Malayalam lyrics
ആ ..ആ സ്വര്‍ണ്ണദള കോടികള്‍ മുദ്രകളാക്കിയ മനസ്സിന്‍ മായാ നടനലയം (2) മണിവിരല്‍തേടും വരരുദ്രവീണയില്‍ മധുരാഗ ശ്രുതിലോല ഗാനാലാപം സ്വര്‍ണ്ണദള കോടികള്‍ മുദ്രകളാക്കിയ മനസ്സിന്‍ മായാ നടനലയം നാദചന്ദ്രികയില്‍ നലമോലും പുവിതളില്‍ തേനോ തിരയുന്നു സ്വരമാം ശലഭം (2) ഇരുള്‍മറമാഞ്ഞു വാര്‍ത്തിങ്കള്‍ തെളിഞ്ഞു ഹൃദയ വിപഞ്ചിയില്‍ ശ്രുതി വിതിര്‍ന്നു വരമുരളീ കോകിലമായി ഒരു ഹൃദയം പാടുകയായി ആരോ നേരും പുണ്യം പൂക്കും തംബുരു അരുളിയ ശ്രീലയപഞ്ചമമായി സ്വര്‍ണ്ണദള കോടികള്‍ മുദ്രകളാക്കിയ മനസ്സിന്‍ മായാ നടനലയം സാ നി ഗ മ പ നി സാ നി ഗ മ പ നി സ ഗ മാ ഗ ഗ സ നി സ നി പ മ ഗ സ നി സ മ പ സ ഗ മ പ നി സ ഗ മ പ നി സ ഗ മ ഗ സ ഗ ഗ നി സ നി പ നി സ മ പ മ ഗ മ പ നി സ നി പ മ ഗ മ ഗ സ സ ഗ സ നി സ നി സ ഗ മ പ നി സ ഗ സ ഗ മ ഗ നി സ സ സ ഗ സ സ സ നി സ സ സ ഗ സ സ സ നി സ സ ഗ സ സ നി സ സ ഗ സ സ നി സ ഗ സ നി സ സ സ ഗ സ സ സ നി സ സ സ ഗ സ സ സ നി സ സ ഗ സ സ നി സ സ ഗ സ സ നി സ ഗ മ പ നീലവാര്‍മുടിയില്‍ മഷിമായും പൂമിഴിയിൽ താനേ വിരിയുന്നു കുളിരിൻ ശിശിരം (2) എരിവെയിലാളും മണ്ണിന്‍ നെറുകിൽ പ്രണയനിലാവിന്‍ മഴ പൊഴിഞ്ഞു നിറമണിയും തൂവലുമായി ഋതുസഖിമാര്‍ പാടുകയായി എങ്ങും കാണാവര്‍ണ്ണം പെയ്യും വാര്‍മഴവില്ലുകള്‍ പീലികളുഴിയുകയായി സ്വര്‍ണ്ണദള കോടികള്‍ മുദ്രകളാക്കിയ മനസ്സിന്‍ മായാ നടനലയം മണിവിരല്‍തേടും വരരുദ്രവീണയില്‍ മധുരാഗ ശ്രുതിലോല ഗാനാലാപം സ്വര്‍ണ്ണദള കോടികള്‍ മുദ്രകളാക്കിയ മനസ്സിന്‍ മായാ നടനലയം മനസ്സിന്‍ മായാ നടനലയം
Song video
Song information
Music: ജോൺസൺ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ എസ് ചിത്ര
Film/album: മഞ്ഞുകാലവും കഴിഞ്ഞ്
Explore this song
- Singer: കെ എസ് ചിത്ര
- Film / album: മഞ്ഞുകാലവും കഴിഞ്ഞ്
- Composer: ജോൺസൺ
- Lyricist: ഗിരീഷ് പുത്തഞ്ചേരി